
പുന്നംപറമ്പ്: വാഴാനി ഡാം ടൂറിസം കേന്ദ്രത്തിൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, ഡെസ്റ്റിനേഷൻ മാനേജ്മെന്റെ കൗൺസിൽ, തെക്കുംകരപഞ്ചായത്ത് സംയുക്തമായൊരുക്കുന്ന ഓണം ഫെസ്റ്റിന് തുടക്കം. പൂന്തോട്ടവും, ഡാം പരിസരവും ദീപാലങ്കാരത്താൽ പ്രകാശ പൂരിതമാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് സ്വിച്ച് ഓൺ ചെയ്തു. തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ് ശാന്ത ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ടി.വി സുനിൽ കുമാർ, ഇ.എൻ. ശശി,വി.ജി. ജയസൂര്യ,, എം.കെ. ശരത് കുമാർ, കെ.ചന്ദ്ര ശേഖരൻ, സജിതമനോജ്, വാഴാനി ഇറിഗേഷൻ അസിസ്റ്റന്റ് എ. ഇ.പി.എസ്. സാൽവിൻ സംസാരിച്ചു. 27 മുതൽ 29 വരെയാണ് പരിപാടികൾ. 27 ന് വൈകിട്ട് 6 ന് കെ.രാധാകൃഷ്ണൻ എം.പി ഉദ്ഘാടനം ചെയ്യും.
പടം: വാഴാനിഡാം ദീപാലങ്കാര പ്രഭയിൽ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |