SignIn
Kerala Kaumudi Online
Friday, 28 August 2026 1.38 AM IST

കിടപ്പ് രോഗികൾക്ക് വാർഡ് മെമ്പർ ഓണപ്പുടവ നൽകി

photo

കയ്പമംഗലം: പഞ്ചായത്ത് അഞ്ചാം വാർഡിലെ അർഹരായ കിടപ്പ് രോഗികൾക്ക് വാർഡ് മെമ്പർ ഓണപ്പുടവ നൽകി. പഞ്ചായത്ത് മെമ്പർ രശ്മി ശ്രീജിത്ത് തന്റെ വാർഡിലെ കിടപ്പുരോഗികൾക്ക് അവരുടെ വീടുകളിലെത്തിയാണ് ഓണപ്പുടവ നൽകിയത്. ഭിന്ന ശേഷിക്കാരിയായ സൗമ്യ കണ്ണോത്തിന്റെ കുടുംബത്തിന് പുതുവസ്ത്രങ്ങളും പലചരക്ക്, പഴം, പച്ചക്കറികൾ അടങ്ങിയ ഭക്ഷ്യക്കിറ്റും നൽകി. പഞ്ചായത്ത് പ്രസിഡന്റ് ബീനസുരേന്ദ്രൻ വിതരണോദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ രശ്മി ശ്രീജിത്തിന്റെ അദ്ധ്യക്ഷതയിൽ ജനപ്രതിനിധികളായ കെ.കെ. സക്കറിയ, അൻസമോൾ, ഫാത്തിമ അനസ്, ലുബ്‌ന ജിനൂപ്, സന്ധ്യ രവീന്ദ്രൻ, മുൻ പഞ്ചായത്ത് അംഗം സി.ജെ. പോൾസൺ തുടങ്ങിയവർ സംബന്ധിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL