
കയ്പമംഗലം: ദേശീയപാതയിൽ അപകടങ്ങളും അപകട മരണങ്ങളും കൂടുന്ന സാഹചര്യത്തിൽ കയ്പമംഗലം പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഹൈവേ സുരക്ഷാ യോഗം ചേർന്നു. കാളമുറി നോബിൾ പാലസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച യോഗം കെ.കെ. വത്സരാജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ബീന സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ് കൊച്ചു വീട്ടിൽ അനുശോചന പ്രമേയം അവതരിപ്പിച്ചു. കെ.കെ.സക്കറിയ,മണി ഉല്ലാസ്, അൻസ മോൾ, കയ്പമംഗലം സബ് ഇൻസ്‌പെക്ടർ രഞ്ജിത്ത്, എസ്.ഐ.ജയകുമാർ, പി.എം.എ.ജബ്ബാർ, കെ.വി. അബ്ദുൽ മജീദ്,പോൾസൺ, കെ.കെ.അഫ്‌സൽ,സുരേഷ് മാസ്റ്റർ, മുഹമ്മദ് ചാമക്കാല എന്നിവർ പങ്കെടുത്തു. നിർദ്ദേശങ്ങൾ മുഖ്യമന്ത്രി, ജില്ലാ കളക്ടർ, ദേശീയപാത അതോറിറ്റി, കരാർ കമ്പനി എന്നിവർക്ക് സമർപ്പിക്കാനും തീരുമാനിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |