ചാലക്കുടി: ഇരിങ്ങാലക്കുട രൂപതയിലെ മദ്യലഹരി വിരുദ്ധ പുനരധിവാസ കേന്ദ്രമായ നവചൈതന്യയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ ഓപ്പറേഷൻ തുഫാൻ ആരംഭിച്ചു. ഉദ്ഘാടനം പരിയാരം സെന്റ് ജോർജസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ചാണ്ടി ഉമ്മൻ എം.എൽ.എ നിർവഹിച്ചു. ബിഷപ്പ് പോളി കണ്ണൂക്കാടൻ അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ഷാജി ജോസഫ് മാടവന മുഖ്യാതിഥിയായി. ബസ് സ്റ്റാൻഡിൽ ഡി.വൈ.എസ്.പി ജെ.കുര്യാക്കോസ് തൂഫാൻ ജ്വാല തെളിച്ചു. ചാണ്ടി ഉമ്മന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ പങ്കെടുത്ത സൈക്കിൾ റാലി എം.എൽ.എ ഫ്‌ളാഗ് ഓഫ് ചെയ്തു. നഗരസഭാ വൈസ് ചെയർമാൻ കെ.വി.പോൾ പ്രസംഗിച്ചു. ഫാ. വിൽസൻ എലുവത്തിങ്കൽ കൂനൻ, ഹെഡ്മാസ്റ്റർ സന്തോഷ് ദേവസി, സോജൻ ജോസ്, സെബാസ്റ്റ്യൻ വയലിൽ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |