ഗുരുവായൂർ: ദൃശ്യ ഗുരുവായൂരിന്റെ ജീവ കാരുണ്യ പദ്ധതിയായ ജീവനം നാലാംഘട്ടം പദ്ധതിയുടെയും നിത്യഹരിതം പ്രേംനസീർ @ 100 പരിപാടിയുടെയും ബ്രോഷർ പ്രകാശനം മന്ത്രി പി.സി. വിഷ്ണുനാഥ് നിർവഹിച്ചു. ദൃശ്യ പ്രസിഡന്റ് കെ.കെ. ഗോവിന്ദദാസ് , തൃശൂർ കോർപ്പറേഷൻ മേയർ നിജി ജസ്റ്റിൻ, ഡെപ്യൂട്ടി മേയർ എ.പ്രസാദ്, ഗുരുവായൂർ ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ എസ്.ഹരി ഗോപാൽ , മമ്മിയൂർ ദേവസ്വം ചെയർമാൻ ജി.കെ.പ്രകാശ്, കെ.പി ഉദയൻ, അരവിന്ദൻ പല്ലത്ത്, ആർ.രവികുമാർ, വി.പി. ആനന്ദൻ , പി.ശ്യാംകുമാർ, ഉണ്ണി ചൊവ്വല്ലൂർ, വി.പി.ഉണ്ണിക്കൃഷ്ണൻ, ആർ.ജയകുമാർ, സി.ഉണ്ണിക്കൃഷ്ണൻ, സി.ജയ്‌സൺ ജോർജ്ജ് എന്നിവർ സംബന്ധിച്ചു. പ്രേംനസീറിന്റെ സ്മരണക്കായുള്ള പുരസ്‌കാരം സംവിധായകൻ ഹരിഹരന് 26 ന് ഇന്ദിരാ ഗാന്ധി ടൗൺ ഹാളിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും. ദക്ഷിണാ മൂർത്തിയുടെ പേരിലുള്ള പുരസ്‌കാരം സംഗീതജ്ഞൻ ടി.എസ്. രാധാകൃഷ്ണനും സമ്മാനിക്കും. ജീവകാരുണ്യ പദ്ധതിയായ ജീവനം നാലാം ഘട്ടം പദ്ധതിയുടെ ഉദ്ഘാടനവും നടക്കുമെന്ന് കെ.കെ. ഗോവിന്ദദാസും ആർ.രവികുമാറും അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |