SignIn
Kerala Kaumudi Online
Tuesday, 08 September 2026 1.32 AM IST

എം.എൽ.എ ഓഫീസിലേക്ക് ബി.ജെ.പി മാർച്ച്

bjp
ചാലക്കുടി എം.എൽ.എ ഓഫീസിലേക്ക് ബി.ജെ.പി നടത്തിയ മാർച്ച്

ചാലക്കുടി: ഭൂമിക്ക് പട്ടയം അനുവദിക്കുന്നതിന് അഞ്ച് ലക്ഷം രൂപ കൈക്കൂലി ചോദിച്ച സംഭവത്തിൽ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്ത ചാലക്കുടി എം.എൽ.എ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി മണ്ഡലം കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്തി. എം.എൽ.എ ഓഫീസിലേക്ക് നടന്ന മാർച്ച് പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധ യോഗം സംസ്ഥാന വക്താവ് അഡ്വ. ഉല്ലാസ് ബാബു ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ടി.വി. പ്രജിത് അദ്ധ്യക്ഷത വഹിച്ചു. കൊരട്ടി മണ്ഡലം പ്രസിഡന്റ് അനീഷ് ചെന്താമര, എസ്.ഇ.മോർച്ച സംസ്ഥാന സെക്രട്ടറി സജീവ് പള്ളത്ത്, മണ്ഡലം ജന. സെക്രട്ടറിമാരായ രാജേഷ് പിഷാരിക്കൽ, സുനിൽ കുമാർ മനോജ് , ലാൽ, കെ.ബി. ഉണ്ണിക്കൃഷ്ണൻ,ടി.എസ്. മുകേഷ് എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL