SignIn
Kerala Kaumudi Online
Tuesday, 08 September 2026 1.32 AM IST

കളക്ടർ, സബ് കളക്ടർ, അസി. കളക്ടർ... ഭരണത്തലപ്പത്ത് ഇനി 'പെൺകരുത്ത്' !

collecter
അസി.കളക്ടർ എ.സി.പ്രീതി, സബ് കളക്ടർ എഹ്‌തെദ മുഫസ്സിർ , കളക്ടർ ശിഖാ സുരേന്ദ്രൻ

തൃശൂർ: കളക്ടർ, സബ് കളക്ടർ, അസി. കളക്ടർ വനിതകൾ! ജില്ലയുടെ ഭരണത്തലപ്പത്ത് ഇനി പെൺകരുത്തിന്റെ തിളക്കം. സബ് കളക്ടറായി എഹ്‌തെദ മുഫസ്സിർ ഇന്നലെ ചുമതലയേറ്റതോടെയാണ് ജില്ലാ ഭരണത്തിന്റെ പ്രധാന തലപ്പത്തുള്ള മൂന്നുപേരും വനിതകളായത്.

ജില്ലാ കളക്ടർ ശിഖാ സുരേന്ദ്രനും അസിസ്റ്റന്റ് കളക്ടർ എ.സി. പ്രീതിയും നേരത്തെ ചുമതലയേറ്റിരുന്നു. 2024 ബാച്ച് കേരള കേഡർ ഐ.എ.എസ്. ഉദ്യോഗസ്ഥയായ എഹ്‌തെദ മുഫസ്സിർ തെലങ്കാന സ്വദേശിനിയും ഇക്കണോമിക്‌സ് ബിരുദാനന്തര ബിരുദധാരിയുമാണ്. കണ്ണൂർ അസിസ്റ്റന്റ് കളക്ടറായി പരിശീലനം പൂർത്തിയാക്കിയ ശേഷമാണ് തൃശൂരിലെ നിയമനം. കർണാടക സ്വദേശിനിയാണ് അസിസ്റ്റന്റ് കളക്ടർ എ.സി. പ്രീതി.

കഴിഞ്ഞ മാർച്ച് മൂന്നിനാണ് ശിഖാ സുരേന്ദ്രൻ ജില്ലാ കളക്ടറായി ചുമതലയേറ്റത്. ജില്ലാ ഭരണത്തിന്റെ തലപ്പത്ത് മാത്രമല്ല, തദ്ദേശഭരണ നേതൃത്വത്തിലും വനിതാ സാന്നിദ്ധ്യം ശക്തമാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് മേരി തോമസും കോർപ്പറേഷൻ മേയർ സ്ഥാനത്ത് ഡോ. നിജി ജസ്റ്റിനുമാണ്.

മേരി തോമസ് രണ്ടാം തവണയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റാകുന്നത്. ഡോ. നിജി ജസ്റ്റിന്റെ ആദ്യ ഊഴവും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL