SignIn
Kerala Kaumudi Online
Tuesday, 08 September 2026 12.33 AM IST

അനുസ്മരണ പരിപാടി 'വിജയസ്മൃതി ചിത്രം'

tpr
‘നന്മ’ നാട്ടിക മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആർട്ടിസ്റ്റ് വിജയൻ അനുസ്മരണ പരിപാടിയിൽ ചലച്ചിത്ര സംവിധായകൻ അമ്പിളി ആർട്ടിസ്റ്റ് വിജയൻ മാസ്റ്റർ വരച്ച തൃപ്രയാറപ്പന്റെ ചിത്രത്തിന്റെ പുനഃപ്രകാശനം ചെയ്യുന്നു.

തൃപ്രയാർ: മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ 'നന്മ' നാട്ടിക മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആർട്ടിസ്റ്റ് വിജയൻ അനുസ്മരണ പരിപാടി 'വിജയസ്മൃതി ചിത്രം' സംഘടിപ്പിച്ചു. ചടങ്ങ് ചലച്ചിത്ര സംവിധായകൻ അമ്പിളി ഉദ്ഘാടനം ചെയ്തു. ആർട്ടിസ്റ്റ് വിജയൻ മാസ്റ്റർ വരച്ച തൃപ്രയാറപ്പന്റെ ചിത്രത്തിന്റെ പുനഃപ്രകാശനവും അദ്ദേഹം നിർവഹിച്ചു. നന്മ നാട്ടിക മേഖലാ പ്രസിഡന്റ് മനോമോഹനൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. നാട്ടിക, വലപ്പാട്, താന്ന്യം പഞ്ചായത്ത് പ്രസിഡന്റുമാരായ പി. വിനു, പി.കെ. മോഹനൻ, എൻ.എ. പീതാംബരൻ എന്നിവർ വിശിഷ്ടാതിഥികളായി. സനു അശോക്, മുരിയാട് മുരളീധരൻ, കെ. ദിനേശ് രാജാ, എം.ബി. സജീവൻ, ശ്രീനാഥ് വിജയൻ, സുനിൽ വൈശാഖം എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL