
പുത്തൂർ: പുത്തൂർ ഹയർ സെക്കൻഡറി സ്‌കൂളിന്റെ സമഗ്ര മാസ്റ്റർ പ്ലാൻ തയ്യാറാക്കി വരികയാണെന്നും, എത്രയും വേഗം പൂർത്തിയാക്കി ജനസമക്ഷം അവതരിപ്പിക്കുമെന്നും കെ. രാജൻ എം.എൽ.എ. പുതിയതായി നിർമ്മിക്കുന്ന ആറുകോടി രൂപയുടെ കെട്ടിടത്തിന്റെ പദ്ധതി തയ്യാറാക്കുന്നതിനായി ചേർന്ന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. കെട്ടിടത്തിന്റെ പ്ലാനും ടി.എസ്. നടപടികളും പൂർത്തിയായി. നിലവിലുള്ള കെട്ടിടങ്ങൾ പൊളിക്കുന്നതിനുള്ള ടെൻഡർ നടപടികളും പൂർത്തീകരിച്ചു. എൽ.പി. സ്‌കൂൾ മുതൽ ഹയർ സെക്കൻഡറി വരെയുള്ള സ്‌കൂൾ കോമ്പൗണ്ടിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ 20 കോടി രൂപയുടെ കെട്ടിടങ്ങളും കളിക്കളവും അനുവദിച്ചിട്ടുണ്ട്. ശ്രീവിദ്യ രാജേഷ്, ബിന്ദു സേതുമാധവൻ, പി.എസ്. അഖിൽ, കെ.വി. സജു എന്നിവർ യോഗത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |