
അത്താണി: ആര്യംപാടത്തിന്റെ എഴുത്തച്ഛൻ എന്ന വിളിപേരിലറിയപ്പെടുന്ന എഴുത്തുകാരൻ സി.എസ് മുരളിബാബു സ്മാരക ട്രസ്റ്റ് മുരളികയുടെ പതിമൂന്നാം വാർഷികവും മൊഴിയാട്ടം ഏകപാത്ര നാടക മത്സരവും നടന്നു. സിനിമാതാരം സുനിൽ സുഗദ ഉദ്ഘാടനവും സമ്മാനദാനവും നിർവഹിച്ചു. രജ്ഞിത ശിവ രചിച്ച് സന്ദീപ് സതീഷ് അഭിനയിച്ച എഴുത്ത് മികച്ച നാടകമായി തിരഞ്ഞെടുക്കപ്പെട്ടു. സുമേഷ് മണിത്തറ രചനയും സംവിധാനവും അഭിനയവും നിർവഹിച്ച പറയപ്പതിയ്ക്കാണ് രണ്ടാസ്ഥാനം.വിജേഷ് കാരി രചിച്ച് സംവിധാനം ചെയ്ത് ദേവരാജ് കക്കാട് അവതരിപ്പിച്ച ബന്ദർ കാ മൂന്നാം സ്ഥാനം നേടി. ട്രസ്റ്റ് പ്രസിഡന്റ് കെ.വി.ജോസ് അദ്ധ്യക്ഷനായി. സംവിധായകൻ സന്തോഷ് കല്ലാറ്റ്, പ്രബലൻ വേലൂർ, കെ.വി. ഗണേഷ്, ചിത്രകാരൻഗിരീശൻ,സി.എസ്.സുരേഷ് ബാബു, സി.ടി.ജോണി, ബിഞ്ചു സി.ജേക്കബ്,എം.ജി.സജീവ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |