
തിരുവില്വാമല: മദ്ധ്യകേരളത്തിലെ ക്ഷേത്രോത്സവങ്ങൾക്ക് തുടക്കം കുറിക്കുന്ന തിരുവില്വാമല ശ്രീ വില്വാദ്രിനാഥ ക്ഷേത്രത്തിലെ നിറമാല മഹോത്സവം 17ന് ആഘോഷിക്കും. കേരളത്തിലെ പ്രഗൽഭരായ കലാകാരന്മാർ വാദ്യാർച്ചന നടത്തുന്നതിന് അന്നേദിവസം വില്വാദ്രിനാഥ സന്നിധിയിൽ എത്തിച്ചേരും. തലയെടുപ്പുള്ള ഗജവീരന്മാരെ ഏക്ക മെഴിവാക്കി എഴുന്നള്ളത്തിലായി ക്ഷേത്രത്തിൽ കൊണ്ടുവരുന്നതും സവിശേഷമാണ്. രാവിലെ 8ന് അഷ്ടപതി, എട്ടരയ്ക്ക് കിഴക്കൂട്ട് അനിയൻമാരാരുടെ പ്രമാണത്തിൽ വാദ്യ അകമ്പടിയിൽ ശീവേലി എഴുന്നെള്ളിപ്പ്,12:30ന് ഓട്ടൻതുള്ളൽ, 2.30ന് കുനിശ്ശേരി അനിയന്മാരാരുടെ പ്രമാണത്തിൽ പഞ്ചവാദ്യത്തോടെ ശീവേലി എഴുന്നള്ളിപ്പ്.5 30ന് നാദസ്വരം, 6ന് നിറമാല, വിളക്ക്വെപ്പ്, ദീപാരാധന, സോപാനസംഗീതം,6:30ന് നൃത്തം നൃത്യങ്ങൾ,ഏഴിന് കഥകളി, 8.30ന് തായമ്പക, 10ന് ഇരട്ടത്തായമ്പക, 12ന് പഞ്ചമദ്ധകേളി,മേളം,പഞ്ചവാദ്യം നാദസ്വരം എന്നിവയോട് കൂടി എഴുന്നെളളിപ്പ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |