
തൃശൂർ: സർക്കാരിന്റെ 100ദിന കർമ്മപരിപാടികളുടെ ഭാഗമായി ഭൂരഹിതർക്ക് പട്ടയം വിതരണം ചെയ്യുന്നതിനായുള്ള പട്ടയമേളയ്ക്ക് 11ന് തുടക്കമാകും. രാവിലെ 10.30ന് ടൗൺഹാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി എ.പി.അനിൽകുമാർ ഉദ്ഘാടനം നിർവഹിക്കും. സംസ്ഥാനത്തെ അർഹരായ മുഴുവൻ ഗുണഭോക്താക്കളെയും കണ്ടെത്തി പട്ടയം നൽകുന്നതിനായി റവന്യു വകുപ്പ് ഊർജ്ജിത നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് മന്ത്രി അറിയിച്ചു. സെപ്തംബർ, ഒക്ടോബർ മാസങ്ങളിലായി സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും പട്ടയമേളകൾ സംഘടിപ്പിക്കും. ചടങ്ങിൽ രാജൻ ജെ.പല്ലൻ എം.എൽ.എ അദ്ധ്യക്ഷനാകും. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി മുഖ്യാതിഥിയാകും. എം.പിമാർ, എം.എൽ.എമാർ, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ, ലാൻഡ് റവന്യു കമ്മിഷണർ എച്ച്. ദിനേശൻ, കളക്ടർ ശിഖാ സുരേന്ദ്രൻ തുടങ്ങിയവർ സംബന്ധിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |