SignIn
Kerala Kaumudi Online
Wednesday, 09 September 2026 2.52 AM IST

ജില്ലാ വനിതാ ചെസ് ചാമ്പ്യൻഷിപ്പ് 19ന്

x

തൃശൂർ: സംസ്ഥാന ചെസ് ടെക്‌നിക്കൽ കമ്മിറ്റിയും 'ചെസ് തൃശൂരും' സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാ വനിതാ ചെസ് ചാമ്പ്യൻഷിപ്പ് 19ന് നടക്കും. വി.കെ.എൻ. മേനോൻ ഇൻഡോർ സ്റ്റേഡിയം സ്‌പോർട്‌സ് കൗൺസിൽ ചെസ് അക്കാഡമി ഹാളിൽ രാവിലെ ഒമ്പത് മുതൽ മത്സരങ്ങൾക്ക് തുടക്കമാകും. മത്സരത്തിൽ ആദ്യ നാല് സ്ഥാനങ്ങൾ നേടുന്നവരാകും സംസ്ഥാന വനിതാ ചെസ് ചാമ്പ്യൻഷിപ്പിൽ ജില്ലയെ പ്രതിനിധീകരിക്കുക. അണ്ടർ 7, 9, 11, 13, 15, 17, 19, വെറ്ററൻ വിഭാഗങ്ങളിലെ മികച്ച കളിക്കാർക്ക് സമ്മാനങ്ങളുണ്ടാകും. മത്സരാർത്ഥികൾക്ക് സ്‌പോർട്‌സ് കൗൺസിൽ അംഗീകൃത ഔദ്യോഗിക സർട്ടിഫിക്കറ്റുകൾ നൽകും.ജില്ലയ്ക്കത്തെ വനിതകൾക്ക് ഓൺലൈനായി രജിസ്റ്റർ ചെയ്യാം. രണ്ട് സ്റ്റാമ്പ് സൈസ് ഫോട്ടോകൾ കരുതണം. ഫോൺ: 9447467308, 9567453537.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL