
ചേലക്കര: ചേലക്കര പഞ്ചായത്ത് 16 -ാം വാർഡ് കുറുമല കിഴക്കുമുറി ഉപതിരഞ്ഞെടുപ്പിൽ മുന്നണി സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി എം.കെ ബാലകൃഷ്ണൻ യു.ഡി.എഫ് സ്ഥാനാർത്ഥിയായി രജിത നെച്ചിക്കാട്ട്, എൻ.ഡി.എ സ്ഥാനാർത്ഥിയായി രഞ്ജിത്ത് അള്ളന്നൂർ എന്നിവരാണ് മത്സരിക്കുന്നത്. വാർഡ് മെമ്പറായിരുന്ന പി. എൻ. രാമചന്ദ്രൻ രാജിവെച്ചതിനെ തുടർന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. കഴിഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പ്രതിനിധി പി. എൻ. രാമചന്ദ്രൻ, യു.ഡി.എഫ് സ്ഥാനാർത്ഥി ടി. ഗോപാലകൃഷ്ണന് വോട്ട് മാറി ചെയ്തതിനെ തുടർന്ന് രാമചന്ദ്രനെ പിന്നീട് സി.പി.എമ്മിൽ നിന്ന് പുറത്താക്കി. തുടർന്നാണ് മെമ്പർ സ്ഥാനം രാജിവെച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |