
തൃശൂർ: ഗവ.മോഡൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ വിജയോത്സവം 2026, പി.ടി.എ.വാർഷിക പൊതുയോഗം എന്നിവ തൃശൂർ കോർപ്പറേഷൻ മേയർ ഡോ.നിജി ജസ്റ്റിൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് സി.വി. സതീഷ്‌കുമാർ അദ്ധ്യക്ഷനായ ചടങ്ങിൽ വിദ്യാഭ്യാസ കായിക സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മെഫി ഡെൽസൺ മുഖ്യാതിഥിയായും ഡിവിഷൻ കൗൺസിലർ പൂർണിമ സുരേഷ് വിശിഷ്ടാതിഥിയായും പങ്കെടുത്തു. ഹൈസ്‌കൂൾ വിഭാഗം പ്രധാനാദ്ധ്യാപിക ഡോ.കെ.പി.ബിന്ദു വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന പാരന്റ്സ് ടീച്ചേഴ്സ് അസോസിയേഷൻ മാതൃകാ അദ്ധ്യാപകൻ അവാർഡ് നേടിയ ഡോ.കെ.പി.ബിന്ദുവിനെ ആദരിച്ചു. ഹയർ സെക്കൻഡറി പ്രിൻസിപ്പൽ കെ.ആർ.സ്മിത,പ്രിൻസിപ്പൽ കെ.ആർ.ധന്യ, പി.ടി.എ.വൈസ് പ്രസിഡന്റ് ഷെർലി ഷാജു, മദർ പി.ടി.എ. പ്രസിഡന്റ് രതികല രഞ്ജിത്ത്, സ്റ്റാഫ് സെക്രട്ടറി എ.കെ.ഡെൻസി, ജനറൽ കൺവീനർ കെ.സിന്ധു എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |