
തൃശൂർ: മഴമൂലം തടസപ്പെട്ട കോർപറേഷനിലെ വിവിധ ഡിവിഷനുകളിലെ ബി.എം/ബി.സി റോഡ് നിർമ്മാണം പുനരാരംഭിച്ചതായി മേയർ ഡോ. നിജി ജസ്റ്റിൻ. മേയറുടെ ചേമ്പറിൽ ചേർന്ന അലോകന യോഗത്തിലെ തീരുമാനത്തെത്തുടർന്ന് പ്രവൃത്തികൾ അടിയന്തരമായി പൂർത്തിയാക്കാൻ കരാറുകാർക്ക് നിർദ്ദേശം നൽകി.
ഇതിന്റെ ഭാഗമായി ആരംഭിച്ച കാളത്തോട് കൃഷ്ണപുരത്ത് റോഡിന്റെ വെറ്റ് മിക്‌സ് പ്രവൃത്തികൾ മേയർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഗോപാലകൃഷ്ണൻ, ഡിവിഷൻ കൗൺസിലർ സൗമ്യ പ്രതീഷ് എന്നിവർ നേരിട്ടെത്തി വിലയിരുത്തി.
അലോകന യോഗത്തിൽ ഡെപ്യൂട്ടി മേയർ എ. പ്രസാദ്, ടി.ആർ. സന്തോഷ്, മേഫി ഡെൽസൺ, തുടങ്ങിയവർ സംബന്ധിച്ചു.
റോഡുകളുടെ നിർമ്മാണം, സമയക്രമം:
സെപ്തംബർ 9: പുതൂർക്കര ഡിവിഷനിലെ (ഡിവിഷൻ 56) കാഞ്ഞിരമ്പള്ളം റോഡ്,
സെപ്തംബർ 14: കുരിയച്ചിറ യൂണിറ്റി റോഡ് (ഡിവിഷൻ 16), കിഴക്കുംപാട്ടുകര പൈപ്പ്‌ലൈൻ റോഡ് (ഡിവിഷൻ 21)
സെപ്തംബർ 17: കാര്യാട്ടുകര റോഡ് (ഡിവിഷൻ 46).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |