
ചേർപ്പ്: വർഗീയതയെ അധികാരത്തിൽനിന്ന് മാറ്റിനിറുത്തുക എന്ന ലക്ഷ്യത്തോടെയാണ് പാറളം പഞ്ചായത്തിലെ അവിശ്വാസ പ്രമേയത്തെ എൽ.ഡി.എഫ് പിന്തുണച്ചതെന്ന് സി.പി.ഐ. ചേർപ്പ് മണ്ഡലം സെക്രട്ടറി കെ.കെ. ജോബി. പാറളം പഞ്ചായത്ത് കെട്ടിടനിർമ്മാണം, കോടന്നൂർ–വെങ്ങണിശ്ശേരി റോഡ് വികസനം തുടങ്ങിയ വിഷയങ്ങളിൽ ബി.ജെ.പി. കള്ളപ്രചാരണം നടത്തുകയായിരുന്നു. പാറളം പഞ്ചായത്തിലെ ജനാധിപത്യ, മതേതര വിശ്വാസികളുടെ താൽപര്യങ്ങൾക്കൊപ്പമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി നിലകൊണ്ടത്. അവിശ്വാസ പ്രമേയത്തിന് പിന്തുണ നൽകിയതിന്റെ തുടർച്ചയായി പുതിയ പഞ്ചായത്ത് ഭരണത്തിൽ പങ്കാളിയാകണമോ എന്നതടക്കമുള്ള കാര്യങ്ങൾ പാർട്ടി ഘടകങ്ങളിൽ ചർച്ച ചെയ്യും. എൽ.ഡി.എഫ് തീരുമാനപ്രകാരമായിരിക്കും തുടർനടപടികൾ സ്വീകരിക്കുകയെന്നും കെ.കെ. ജോബി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |