
തൃശൂർ: ഫോട്ടോഗ്രാഫർ ശ്രീരഞ്ജ് ശ്രീധറിന്റെ ആദ്യ ഏകാംഗ ഫോട്ടോഗ്രാഫി പ്രദർശനമായ 'ഗോഡ്‌സ് എമങ്സ്റ്റ് അസ് ദി തെയ്യംസ് ഒഫ് മലബാർ' 13 മുതൽ 20 വരെ തൃശൂർ ലളിതകലാ അക്കാഡമി ഗാലറിയിൽ നടക്കും. നാളെ രാവിലെ പത്തിന് പെപിത സേത്ത് ഉദ്ഘാടനം ചെയ്യും. പ്രദർശന ചിത്രങ്ങളിൽ ഉൾപ്പെട്ട തെയ്യം കലാകാരന്മാരുടെ സാന്നിദ്ധ്യത്തിലായിരിക്കും ചടങ്ങ്. ദിവസവും രാവിലെ 10 മുതൽ വൈകീട്ട് 6 വരെയാണ് സന്ദർശന സമയം. മലബാറിലെ വിവിധ പ്രദേശങ്ങളിലായി 8 വർഷത്തിലേറെയായി ശ്രീരഞ്ജ് നടത്തിയ തെയ്യം ഡോക്യുമെന്റേഷന്റെ പൂർത്തീകരണമാണ് ഈ പ്രദർശനം. വാർത്താസമ്മേളനത്തിൽ ശ്രീരഞ്ജ് ശ്രീധർ, ശ്രീഹരി, മിഥുൻ, വിപിൻ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |