SignIn
Kerala Kaumudi Online
Saturday, 12 September 2026 9.56 AM IST

ദ്വിദിന ശാക്തീകരണ പരിപാടി

raj

തൃശൂർ: പൊതുവിദ്യാഭ്യാസ വകുപ്പ് കരിയർ ഗൈഡൻസ് ആൻഡ് അഡോളസെൻസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പവർ ബ്രിഗേഡ് കോ-ഓർഡിനേറ്റർമാരുടെ ദ്വിദിന ശാക്തീകരണ പരിപാടി തൃശൂർ അദ്ധ്യാപക ഭവനിൽ നടന്നു. രാജൻ ജെ. പല്ലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ മാനസികസാമൂഹിക വളർച്ചയ്ക്കും സുരക്ഷിതമായ സമൂഹം പടുത്തുയർത്തുന്നതിനും പവർ ബ്രിഗേഡിന്റെ പ്രവർത്തനങ്ങൾ നിർണായകമാണെന്ന് അദ്ദേഹം പറഞ്ഞു. സ്റ്റേറ്റ് റിസോഴ്‌സ് പേഴ്‌സൺ ഡോ. അജിത് ആർ. പിള്ള അദ്ധ്യക്ഷത വഹിച്ചു. തൃശൂർ ജില്ലാ കോ ഓർഡിനേറ്റർ പി.ഡി. പ്രകാശ് ബാബു, എം. സുധ, ടി.എ. ബിനു, വി. അനിൽകുമാർ, ഡോ. സീമ, സിജു, ഹാഷിം, സെറീന, പ്രിയ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL