SignIn
Kerala Kaumudi Online
Saturday, 12 September 2026 9.56 AM IST

നവമണലൂർ കാർബൺ ന്യൂട്രൽ മണലൂർ പദ്ധതി

photo
നവമണലൂർ കാർബൺ ന്യൂട്രൽ മണലൂർ പദ്ധതിയുടെ ഭാഗമായി എം.എൽ.എ യുടെ ഫണ്ടുകൾ ഉപയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതികൾക്ക് രൂപം നൽകി

പാവറട്ടി: നവമണലൂർ കാർബൺ ന്യൂട്രൽ മണലൂർ പദ്ധതിയുടെ ഭാഗമായി എം.എൽ.എ യുടെ ഫണ്ടുകൾ ഉപയോഗിച്ച് നടപ്പിലാക്കുന്ന പദ്ധതികൾക്ക് രൂപം നൽകി. 10 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഗ്രാമീണ റോഡുകൾക്ക് 35 ലക്ഷം രൂപ വീതം 3.5 കോടി രൂപ ആദ്യഘട്ടമായി അനുവദിക്കുമെന്ന് പ്രൊഫ.സി രവീന്ദ്രനാഥ് എം.എൽ.എ അറിയിച്ചു. എല്ലാ ഹയർ സെക്കൻഡറി സ്‌കൂളുകൾക്കും ലാപ്‌ടോപ്പും എൽ.സി.ഡി പ്രൊജക്ടറും നൽകും. സോളാർ പാനൽ സംവിധാനം സ്ഥാപിച്ച് ഗ്രീൻ എനർജി വിദ്യാലയങ്ങളായി മാറ്റും. റോബോട്ടിക് ലാബ് ആരംഭിക്കും. 264 അങ്കണവാടികളും സ്മാർട്ടാക്കും. 400 സ്ഥാപനങ്ങളിൽ കാർബൺ ന്യൂട്രൽ മണലൂർ പ്രോട്ടോകോൾ നടപ്പാക്കും. സ്‌കൂളിൽ സർഗ്ഗ പോഷണ അക്കാഡമി സ്ഥാപിക്കും തുടങ്ങി നിരവധി പദ്ധതികൾ നടപ്പാക്കുമെന്ന് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL