
ഒല്ലൂർ: നിയോജകമണ്ഡലത്തിലെ വിവിധ ടൂറിസം, പി.എം.ജി.എസ്.വൈ പ്രവൃത്തികളുടെ പുരോഗതി വിലയിരുത്താൻ യോഗം ചേർന്നു. ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അദ്ധ്യക്ഷയായി. കെ.രാജൻ എം.എൽ.എ പങ്കെടുത്തു. ടൂറിസം വികസന യോഗത്തിൽ ഒരപ്പൻകെട്ട് വാട്ടർ ഫാൾസ് ടൂറിസം പദ്ധതിയുടെ പുരോഗതി വിലയിരുത്തി. കളക്ടർ സ്ഥലം നേരിട്ട് സന്ദർശിച്ച് പുരോഗതി വിലയിരുത്താൻ തീരുമാനമായി. പുല്ലുകുളം ടൂറിസം, ചിയ്യാരം വാക്കിങ് സ്ട്രീറ്റ്, ഡെസ്റ്റിനേഷൻ ചലഞ്ചിൽ ഉൾപ്പെടുത്തിയ വല്ലൂർകുത്ത് ടൂറിസം എന്നിവയുടെ നടപടികൾ വേഗത്തിലാക്കാനും തീരുമാനമായി. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ്, വൈസ് പ്രസിഡന്റ് മാത്യൂ നൈനാൻ, ബിന്ദു വേണുമാധവൻ, മിനു വർഗീസ്, വൈസ് പ്രസിഡന്റ് കെ.പി. ചന്ദ്രൻ, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ടി.സി. മനോജ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |