
തൃശൂർ: ഭാഷാപിതാവ് തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ പ്രതിമ തൃശൂരിൽ സ്ഥാപിക്കാൻ സംസ്‌കാര സാഹിതി നൽകിയ അപേക്ഷയിന്മേൽ കോർപ്പറേഷൻ ഭരണസമിതി അനുകൂല തീരുമാനമെടുത്തത് സാംസ്‌കാരിക പൈതൃകത്തിന് കൂടുതൽ കരുത്തേകുമെന്ന് സംസ്‌കാര സാഹിതി ജനറൽ സെക്രട്ടറി എച്ച്.വിൽഫ്രഡ്. സംസ്‌കാര സാഹിതി തൃശൂർ ജില്ലാ കമ്മിറ്റി നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു. ജില്ലാ ചെയർമാൻ ഗിന്നസ് സത്താർ ആദൂർ അദ്ധ്യക്ഷനായി. കൺവീനർ അനിൽ സമ്രാട്ട്, രാമചന്ദ്രൻ പുതൂർക്കര, ജില്ലാ ജനറൽ സെക്രട്ടറി റാഫി എം.ദേവസി, ജയപ്രസാദ് കളത്തിൽ, ബേബി മൂക്കൻ, അഡ്വ. ഒ.എസ്.സുജിത്, ശശി വറനാട്ട്, ശിവരാജ് ഒല്ലൂർ, ജോബി മാസ്റ്റർ, അരുൺ ഗാന്ധിഗ്രാം, ബാലസു, സുലൈമാൻ കൂടല്ലൂർ, ആബിദ, സജിത്ത്, കണ്ണൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |