
തൃശൂർ: ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള സെന്റ് ക്ലയേഴ്‌സ് കോൺവെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ വെഞ്ചരിപ്പ് കർമ്മം തൃശൂർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് നിർവഹിച്ചു. ആധുനിക സാങ്കേതിക വിദ്യ സൗകര്യങ്ങളേടെ ഒരുക്കിയിട്ടുള്ള സ്കൂളിന്റെ പുതിയ കെട്ടിടം കുട്ടികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം ഉറപ്പാക്കുന്നു. മോൻ. ജയ്‌സൻ കൂനംപ്ലാക്കിൽ, പ്രിൻസിപ്പൽ സിസ്റ്റർ മെറിൻ ജീസ്, പ്രൊവിൻഷ്യൽ സുപ്പീരിയർ സി. ഫോൺരിയ, കോർപ്പറേറ്റ് മാനേജർ സി. റാണി കുര്യൻ, പി.ടി.എ പ്രസിഡന്റ് ജി.ബി. കിരൺ, പ്രമുഖ വൈദികർ, അദ്ധ്യാപകർ, വിദ്യാർത്ഥികൾ, പി.ടി.എ പ്രതിനിധികൾ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |