
തൃശൂർ: ചേംബർ ഓഫ് കൊമേഴ്‌സിന്റെ ചേംബർ ദിനാഘോഷവും അവാർഡ് സമർപ്പണവും അഞ്ചേരിച്ചിറ ചാക്കോളാസ് പവലിയൻ കൺവെൻഷൻ സെന്ററിൽ 16ന് വൈകിട്ട് 6.30ന് നടക്കും. കല്യാൺ ജ്വല്ലേഴ്‌സ് എം.ഡി ടി. എസ്.കല്യാണരാമൻ ഉദ്ഘാടനം ചെയ്യും. ചേംബർ പ്രസിഡന്റും കല്യാൺ സിൽക്‌സ് എം.ഡിയുമായ ടി.എസ്.പട്ടാഭിരാമൻ അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ സെക്രട്ടറി സോളി തോമസ് കവലക്കാട്ട്, ട്രഷറർ ഷൈൻ തറയിൽ എന്നിവർ സംസാരിക്കും.ചേംബർ രത്‌ന അവാർഡ് ഫ്‌ളോറ ഗ്രൂപ്പ് വി.എ.ഹസനും സി.എം.ജോർജ് മെമ്മോറിയൽ അവാർഡ് ഓഷ്യൻ ഗ്രൂപ്പ് എം.ഡി.ഫിലിപ്പ് എ.മുളയ്ക്കലിനും വനിതാ സംരംഭകയ്ക്കുള്ള വീഡിയോൺ ഇൻഡസ്ട്രീസ് അവാർഡ് മരിയ കുര്യാക്കോസിനും യുവ സംരംഭകനുള്ള വി- ഗാർഡ് ഇൻഡസ്ട്രീസ് അവാർഡിന് ലിയോ ഫാർമ ഗ്രൂപ്പ് എം.ഡി.സിദ്ധാർഥ് റാമിനും സമ്മാനിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |