
തൃശൂർ: ആരോഗ്യ കുടുംബക്ഷേമ വകുപ്പ്, വനിതാ ശിശു വികസന വകുപ്പ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ 'ബാല്യസ്പന്ദനം' പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം എൽതുരുത്ത് നിശാഗന്ധി അങ്കണവാടിയിൽ മേയർ ഡോ.നിജി ജസ്റ്റിൻ നിർവഹിച്ചു. കൗൺസിലർ കെ.സുമേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഇൻ ചാർജ് ഡോ.ഷീജ എൻ.എ.മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വനിതാ ശിശു വികസന ഓഫീസർ പി.മീര വിഷയാവതരണം നടത്തി. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.ജിൽഷോ ജോർജ്, ദിവ്യ എൻ, ഡോ.ശ്രീജ എം.കെ., സി.എം.ശ്രീജ, മനോജ് ചന്ദ്രൻ സി.സി, സിന്ധു വി., ബീന സി.ജെ., ഐശ്വര്യ വി.എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |