
തൃശൂർ: കേരള ഫയർ ആൻഡ് റെസ്‌ക്യു സർവീസസ് അക്കാഡമിയിൽ പരിശീലനം പൂർത്തിയാക്കിയ 143സേനാംഗങ്ങളുടെ സംയുക്ത പാസിംഗ് ഔട്ട് പരേഡ് 17ന് രാവിലെ 8.30ന് അക്കാഡമി ഗ്രൗണ്ടിൽ നടക്കും. മന്ത്രി രമേശ് ചെന്നിത്തല സല്യൂട്ട് സ്വീകരിക്കും. കേരളത്തിലെ ഉദ്യോഗസ്ഥർക്കൊപ്പം പുതുച്ചേരി ഫയർ സർവീസിൽ നിന്ന് പരിശീലനത്തിനെത്തിയ സംഘവും പരേഡിൽ അണിനിരക്കും. പരിശീലനം പൂർത്തിയാക്കിയ 75ഫയർ ഓഫീസർമാർ, 17ഫയർ ആൻഡ് റെസ്‌ക്യൂ ഡ്രൈവർമാർ, പുതുച്ചേരി ഫയർ സർവീസിലെ പത്താമത് എക്‌സ്റ്റേണൽ ഫയർമാൻ കോഴ്‌സിലെ 39പേരും 11-ാമത് എക്‌സ്റ്റേണൽ ഫയർമാൻ ഡ്രൈവർ കം പമ്പ് ഓപ്പറേറ്റർ കോഴ്‌സിലെ 12 പേരുമാണ് പങ്കെടുക്കുക.ബൽറാം കുമാർ ഉപാദ്ധ്യായ, എം.നൗഷാദ്, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |