
തൃശൂർ: നഗരത്തിൽ തുടർച്ചയായുണ്ടാകുന്ന പവർ കട്ടിനെതിരെ വ്യാപാരി വ്യവസായി സമിതി തൃശൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉച്ചവെയിലിൽ പന്തം കൊളുത്തി പ്രകടനവും കോർപ്പറേഷൻ ഓഫീസിന് മുന്നിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു. പ്രതിഷേധ സംഗമം വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് വിജയഹരി ഉദ്ഘാടനം ചെയ്തു. അനാവശ്യമായ പവർകട്ട് കച്ചവടക്കാരുടെ അത്താഴം മുട്ടിക്കുന്ന നടപടിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പ്രതിഷേധ സംഗമത്തിന് രവി പുഷ്പഗിരി,ജോയി പ്ലാശേരി,ഷിബു മഞ്ഞളി,സേവ്യർ ചിറയത്ത്,ശിവദാസൻ മാങ്കുഴി,ഡേവിസ് കാട്ടുങ്ങൽ, പി.എ.നസീർ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |