
തൃശൂർ: ഡബിൾ ഡെക്കർ ബസ് സർവീസ് പുനഃസ്ഥാപിക്കണമെന്ന് കെ.രാജൻ എം.എൽ.എ. തൃശൂരിൽ നിന്നുള്ള ബസ് കോഴിക്കോട്ടേക്ക് മാറ്റുന്നത് അവഗണനയാണെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം മന്ത്രി സി.പി.ജോണിന് കത്ത് നൽകി. തിരുവനന്തപുരത്തേക്ക് കൊണ്ടുപോയ ബസ് തിരികെ എത്തിച്ചില്ലെങ്കിൽ രാഷ്ട്രീയത്തിനതീതമായി ജനങ്ങളെ അണിനിരത്തി സമരപ്രക്ഷോഭങ്ങൾ ആരംഭിക്കുമെന്നും പറഞ്ഞു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മന്ത്രിയായിരിക്കെ, എം.എൽ.എ എന്ന നിലയിലുള്ള തന്റെ ആവശ്യപ്രകാരമാണ് അന്നത്തെ ഗതാഗതമന്ത്രി ബസ് അനുവദിച്ചത്. കളക്ഷനിൽ കുറവുണ്ടെങ്കിൽ,റൂട്ടിന്റെ സമയക്രമം മൂലമാകാം. എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് അനുവദിച്ച ബസ് മറ്റൊരു ജില്ലയിലേക്ക് കൊണ്ടുപോകുന്നത് അനുവദിക്കാനാകില്ലെന്നും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |