
തലോർ: തലോർ ഉണ്ണിമിശിഹാ ഇടവക ദൈവാലയത്തിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തൃശൂർ അതിരൂപത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് 27നു ഇടയസന്ദർശനം നടത്തും.
ഇടവകാതിർത്തിയിൽ ആർച്ച് ബിഷപ്പിന് സ്വീകരണം നൽകും. തുടർന്ന് മതബോധന വിദ്യാർത്ഥികൾ, അൾത്താര സംഘം, തിരുബാലസഖ്യം, ജൂനിയർ സി.എൽ.സി. എന്നീ കുട്ടികളുടെ സംഘടനകളുമായി ആർച്ച് ബിഷപ്പ് കൂടിക്കാഴ്ച നടത്തും. മാതൃവേദി, പ്രാർത്ഥനാ ഗ്രൂപ്പുകൾ, കാറ്റിക്കിസം അദ്ധ്യാപകർ, കാറ്റിക്കിസം പി.ടി.എ,ഗായകസംഘം, ദർശന സമൂഹം,വിൻസെന്റ് ഡി പോൾ തുടങ്ങിയ വിവിധ സംഘടനകളുടെ പ്രതിനിധികളുമായും കൂടിക്കാഴ്ച നടക്കും. ജീവൻജ്യോതി,എ.കെ.സി.സി. എന്നിവയുടെ ഉദ്ഘാടനവും നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |