
തൃശൂർ: അമല ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിലെ ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിഭാഗത്തിൽ പ്രവർത്തനം ആരംഭിക്കുന്ന റീജ്യണൽ അഫെറിസിസ് സെന്റർ ഫൊർ അമല ഇന്ന് രാവിലെ 11ന് അസി.കളക്ടർ എ.സി.പ്രീതി ഉദ്ഘാടനം ചെയ്യും. അമല ഡയറക്ടർ ഫാ.ജൂലിയസ് അറയ്ക്കൽ അദ്ധ്യക്ഷനാകും. അഫെറിസിസ് സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രത്യേക രക്തഘടകങ്ങളായ സിംഗിൾ ഡോണർ പ്ലേറ്റ്‌ലൈറ്റ്‌സ്,അഫെറിസിസ് ഗ്രാനലോസൈറ്റുകൾ,അഫെറിസിസ് പ്ലാസ്മ എന്നിവ ലഭ്യമാക്കുകയാണ് റീജ്യണൽ അഫെറിസിസ് സെന്റർ ഫൊർ അമലയുടെ ലക്ഷ്യം. ജോയിന്റ് ഡയറക്ടർ ഫാ.ഷിബു പുത്തൻപുരയ്ക്കൽ,ഡോ.വിനു വിപിൻ,സിസ്റ്റർ എലിസബത്ത്, ജോസഫ് വർഗീസ്, ശരത്ത് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |