
തൃശൂർ: നേത്രദാന രംഗത്തെ പ്രവർത്തന മികവ് പരിഗണിച്ച് സംസ്ഥാന ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷന്റെ ഈ വർഷത്തെ അപ്രീസിയേഷൻ അവാർഡ് ആരോഗ്യമന്ത്രി കെ. മുരളീധരനിൽ നിന്നും തൃശൂർ ലൂർദ്ദ് കത്തീഡ്രലിലെ സീനിയർ സി.എൽ.സി ഭാരവാഹികൾ സ്വീകരിച്ചു. തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ് ക്യാമ്പസിലെ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫൊർ മെഡിക്കൽ സയൻസ് ആൻഡ് ടെക്‌നോളജി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സീനിയർ സി.എൽ.സി പ്രസിഡന്റ് കെ.എ. റാഫി, കൺവീനർ ഫ്രാൻസിസ് മുളക്കൻ, എക്‌സിക്യൂട്ടിവ് അംഗങ്ങൾ എന്നിവർ ചേർന്നാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |