
തൃശൂർ: വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 'മുജാഹിദ് ചരിത്ര സമ്മേളനം' 20ന് രാവിലെ 9 മുതൽ രാത്രി 9 വരെ തൃശൂർ വിവേകോദയം ഹയർ സെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. സംസ്ഥാന പ്രസിഡന്റ് പി. എൻ. അബ്ദുൾ ലത്തീഫ് മദനി ഉദ്ഘാടനം ചെയ്യും. അഷ്‌റഫ് സുല്ലമി അദ്ധ്യക്ഷനാകും. മന്ത്രി ഒ.ജെ. ജനീഷ് മുഖ്യാതിഥിയാകും. ടി.കെ. അഷ്‌റഫ്, രാജൻ ജെ. പല്ലൻ എം.എൽ.എ, ഫൈസൽ മൗലവി, സി.പി. സലിം, ഡോ. ഷാനവാസ് പറവണ്ണ തുടങ്ങിയവർ സംസാരിക്കും. വാർത്താസമ്മേളനത്തിൽ അൻവർ അബൂബക്കർ, റിയാസ് തൃശൂർ, റംഷാദ് സലഫി, ഖാസിം ചൊവ്വല്ലൂർപടി, വി.എച്ച്. ഹുസൈൻ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |