
തൃശൂർ: അദ്ധ്യാപക അവകാശങ്ങളും പൊതുവിദ്യാഭ്യാസ സംരക്ഷണവും ഉയർത്തിപ്പിടിച്ച് കെ.എസ്.ടി.എ ശനിയാഴ്ച രാവിലെ പത്തിന് കമ്മിറ്റി അദ്ധ്യാപക മാർച്ചും ധർണയും സംഘടിപ്പിക്കും. തൃശൂർ സി.എം.എസ് സ്‌കൂൾ പരിസരത്തുനിന്നാണ് അദ്ധ്യാപകരുടെ മാർച്ച് ആരംഭിക്കുക. ഇ.എം.എസ് സ്‌ക്വയറിൽ നടക്കുന്ന ധർണ സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്യും. കെ.എസ്.ടി.എ സംസ്ഥാന പ്രസിഡ്ന്റ് കെ.സി. മഹേഷ് അഭിവാദ്യം ചെയ്യും. കേന്ദ്ര സംസ്ഥാന അദ്ധ്യാപക വിരുദ്ധ നയങ്ങൾ തിരുത്തുക, എൻ.ഇ.പി 2020 പിൻവലിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച്. അന്ന് ജില്ല ആസ്ഥാനങ്ങളിലും മാർച്ചും ധർണയും നടത്തും. സി. സാജൻ ഇഗ്‌നേഷ്യസ്, കെ. പ്രമോദ്, ടി. വിനോദിനി, സജി സി. പോൾസൺ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |