SignIn
Kerala Kaumudi Online
Friday, 18 September 2026 5.52 AM IST

ആക്രമണങ്ങൾക്ക് തടയിടും: മന്ത്രി

photo

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രപരിസരത്ത് നടക്കുന്ന സാമൂഹ്യ വിരുദ്ധരുടെ ആക്രമണങ്ങൾക്ക് തടയിടാൻ പൊലീസിന് നിർദ്ദേശം നൽകിയതായി ദേവസ്വം മന്ത്രി കെ. മുരളീധരൻ. ക്ഷേത്രപരിസരത്ത് ആക്രമണങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി. ഇന്നലെ ക്ഷേത്ര ദർശനത്തിനെത്തിയ മന്ത്രി മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. അഞ്ച് ദേവസ്വങ്ങളിലേയും ജീവനക്കാർക്ക് ജനങ്ങളോട് ഏറ്റവും മാന്യമായി പെരുമാറുന്നതിനും ദേവസ്വത്തിന്റെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനുമായി പരിശീലനം നൽകും. ഗുരുവായൂർ ദേവസ്വവുമായി സംസാരിച്ച് ഫയർഫോഴ്‌സിന്റെ കെട്ടിടത്തിന്റെ വാടക കുറയ്ക്കുന്ന കാര്യം തീരുമാനിക്കും. അക്വിസിഷനുമായി ബന്ധപ്പെട്ട് അക്വയർ ചെയ്യുന്ന ആവശ്യങ്ങൾക്കല്ലാതെ സ്ഥലം ഉപയോഗിക്കുന്നെന്ന പരാതിപരിഹരിച്ച് മാസ്റ്റർ പ്ലാൻ തയ്യാറാക്കി സ്ഥലമെടു പ്പ് പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും മുരളീധരൻ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL