SignIn
Kerala Kaumudi Online
Friday, 18 September 2026 5.52 AM IST

ദീപം തെളിയിച്ചും മധുരം നൽകിയും ജന്മദിനഘോഷം

തൃശൂർ: ദീപം തെളിച്ചും മധുരം നൽകിയും സേവന പ്രവർത്തനങ്ങൾ നടത്തിയും ബി.ജെ.പിയുടെ നേതൃത്വത്തിൽ നാടെങ്ങും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനാഘോഷം. സിറ്റി, നോർത്ത്, സൗത്ത് ജില്ലാ കമ്മിറ്റിയുടെയും പോഷക സംഘടനകളുടെയും നേതൃത്വത്തിലായിരുന്നു ആഘോഷം. തൃശൂരിൽ സിറ്റി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ നടുവിലാലിൽ നടത്തിയ ദീപം തെളിക്കൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി നിർവഹിച്ചു. പെരുവനം കുട്ടൻ മാരാർ, അനൂപ് ശങ്കർ, കെ.വി.ശ്രീധരൻ മാസ്റ്റർ, ശോഭ സുരേന്ദ്രൻ, അഡ്വ.കെ.കെ.അനീഷ് കുമാർ, എ.നാഗഷ്, ജസ്റ്റിൻ ജേക്കബ്ബ്, രവികുമാർ ഉപ്പത്ത്, എം.എസ്.സമ്പൂർണ, പൂർണിമ സുരേഷ്, രഘുനാഥ്.സി.മേനോൻ, സുരേന്ദ്രൻ ഐനിക്കുന്നത്ത് എന്നിവർ പങ്കെടുത്തു. ഒ.ബി.സി മോർച്ച തൃശൂർ സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മധുരപലഹാര വിതരണം നടത്തി. ബി.ജെ.പി സംസ്ഥാന സമിതി അംഗം എം. എസ്. സമ്പൂർണ്ണ ഉദ്ഘാടനം ചെയ്തു. മഹിളാമോർച്ചയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങ് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. യുവമോർച്ചയുടെ നേതൃത്വത്തിൽ മധുരവിതരണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. കെ. കെ. അനീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ന്യൂനപക്ഷ മോർച്ച യുടെ നേതൃത്വത്തിൽ നടന്ന പരിപാടി ബി.ജെ.പി തൃശൂർ സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ് ഉദ്ഘാടനം ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL