ചാവക്കാട്: ആധുനിക വാതക ശ്മശാനം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ച് പുന്നയൂർ പഞ്ചായത്തിലെ എൽ.ഡി.എഫ് അംഗങ്ങൾ ഭരണസമിതി യോഗം ബഹിഷ്‌കരിച്ച് ധർണ നടത്തി. 2026 ജൂലായ് 5ന് ചേർന്ന സർവകക്ഷി യോഗത്തിൽ ജൂലായ് 25നകം ശ്മശാനത്തിലെ പ്രശ്‌നങ്ങൾ പരിഹരിച്ച് തുറന്നുകൊടുക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ സെപ്തംബർ 6 വരെയാണ് നിർമ്മാണ കമ്പനിക്ക് സമയം നീട്ടി നൽകി. സെപ്തംബർ 9ന് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ശ്മശാനം പ്രവർത്തനക്ഷമമാണെന്ന് കാണിച്ച് കമ്പനി പഞ്ചായത്തിന് കത്ത് നൽകിയിട്ടും കഴിഞ്ഞദിവസം ചേർന്ന ഭരണസമിതി യോഗത്തിന്റെ അജണ്ടയിൽ പോലും ഇത് ഉൾപ്പെടുത്തിയില്ലെന്ന് എൽ.ഡി.എഫ് അംഗങ്ങൾ ആരോപിച്ചു. ഇതിൽ പ്രതിഷേധിച്ചാണ് പഞ്ചായത്ത് അംഗങ്ങളായ ബാബു മാസ്റ്റർ, ഷൈബ ദിനേശൻ, ഷെഫീന മുനീർ, ഷൈമജ നസീർ, ഫൗസിയ ഹാഷിം എന്നിവർ ഭരണസമിതി യോഗം ബഹിഷ്‌കരിച്ച് പഞ്ചായത്ത് കവാടത്തിൽ ധർണ നടത്തിയത്. എം.എ.വഹാബ്, കെ.ബി.ഫസലുദ്ദീൻ, ടി.എം.വിക്രമൻ, വി.കെ.ഇർഷാദ്, കെ.വി.അബ്ദുൾ കരീം, സുഹറ ബക്കർ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |