
കൊടുങ്ങല്ലൂർ: ശ്രീകുരുംബഭഗവതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് 21 വരെ നടക്കുന്ന ശ്രീകുരുംബ സംഗീതോത്സവത്തിന്റെ ഉദ്ഘാടനം കൊച്ചിൻ ദേവസ്വം ബോർഡ് സെക്രട്ടറി പി.ബിന്ദു നിർവഹിച്ചു. ഉപദേശകസമിതി പ്രസിഡന്റ് കെ.കെ.ഭരതൻ അദ്ധ്യക്ഷനായി. നടി സ്‌നേഹ ശ്രീകുമാർ, നടൻ ശ്രീകുമാർ, ഗ്രീഷ്മ രാമചന്ദ്രൻ എന്നിവർ വിശിഷ്ടാതിഥികളായി. ഡെപ്യുട്ടി കമ്മിഷണർ സുനിൽ കർത്ത, അസി. കമ്മിഷണർ എ.പി.സുരേഷ് കുമാർ, കോവിലകം പ്രതിനിധി സുരേന്ദ്ര വർമ്മ എന്നിവർ ആശംസയർപ്പിച്ചു. ഉപദേശകസമിതി സെക്രട്ടറി വി.സന്തോഷ് സ്വാഗതവും ദേവസ്വം മാനേജർ കെ.വിനോദ് നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |