
തൃശൂർ: ഖേലോ മാസ്റ്റേഴ്‌സ് ഗെയിംസ് ജില്ലാതല ഫുട്ബാൾ മത്സരങ്ങളും സംസ്ഥാന നീന്തൽ സെലക്ഷനും തൃശൂരിൽ സംഘടിപ്പിക്കുന്നു. സെന്റ് തോമസ് കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന ഫുട്ബാൾ മത്സരങ്ങളിൽ 30+, 40+, 50+ പ്രായവിഭാഗക്കാർക്ക് പങ്കെടുക്കാം. താത്പര്യമുള്ള ടീമുകൾ ഒക്ടോബർ 18നകം രജിസ്റ്റർ ചെയ്യണം. ഫോൺ: 8129781000. 25 മുതൽ 85 വയസ് വരെയുള്ളവർക്കായുള്ള നീന്തൽ സെലക്ഷൻ ഒക്ടോബർ 25ന് അക്വാട്ടിക് ക്ലബ്ബ് സ്വിമ്മിംഗ് പൂളിൽ നടക്കും. പങ്കെടുക്കുന്നവർ ഒക്ടോബർ 15നകം രജിസ്റ്റർ ചെയ്യണം. ഫോൺ: 9497405036. നവംബർ 20 മുതൽ 22 വരെ തമിഴ്‌നാട് ഹൊസൂരിൽ നടക്കുന്ന ദേശീയ ഗെയിംസിലേക്കുള്ള കായികതാരങ്ങളെയാണ് ഈ മത്സരങ്ങളിലൂടെ തിരഞ്ഞെടുക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |