
തൃശൂർ: വോട്ടർ പട്ടികയിലെ ക്രമക്കേടുകൾക്കെതിരെ എ.ഐ.സി.സിയുടെ ആഹ്വാനപ്രകാരം 'വോട്ട് ബച്ചാവോ ദേശ് ബച്ചാവോ ചൗപാൽ' ക്യാമ്പയിൻ സംഘടിപ്പിക്കുമെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്. ജില്ലാ കോൺഗ്രസ് കമ്മിറ്റി നേതൃയോഗത്തിലാണ് തീരുമാനം. 20നുള്ളിൽ ബ്ലോക്ക്തല പരിപാടികളും 30നുള്ളിൽ മണ്ഡലംതല ക്യാമ്പയിനുകളും പൂർത്തിയാക്കും. നവംബർ ഒന്നു മുതൽ 11 വരെയുള്ള തീയതികളിൽ വോട്ട് മോഷണവുമായി ബന്ധപ്പെട്ട് വീടുകൾ കയറിയുള്ള സർവേ നടത്തും. നവംബറിൽ ജില്ലാതലത്തിൽ 'വോട്ട് ബച്ചാവോ ദേശ് ബച്ചാവോ' മഹാപൊതുയോഗം സംഘടിപ്പിക്കും. ഡി.സി.സി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് അദ്ധ്യക്ഷത വഹിച്ചു. ഒ.അബ്ദുറഹിമാൻ കുട്ടി, എം.പി. വിൻസെന്റ്, ജോസ് വള്ളൂർ തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |