SignIn
Kerala Kaumudi Online
Saturday, 24 October 2026 2.54 AM IST

ആസൂത്രണത്തോടെയുള്ള നഗര വികസനമാണ് ആവശ്യം: മന്ത്രി

photo

തൃശൂർ: കാഴ്ചയിൽ കാണുന്ന വികസനങ്ങൾ മാത്രമല്ല, കുടിവെള്ള ലഭ്യതയുൾപ്പെടെ സമൂഹത്തിലെ മുൻഗണനാക്രമം നിശ്ചയിക്കപ്പെടേണ്ട വിഭാഗങ്ങൾക്ക് കിട്ടേണ്ട ആനുകൂല്യങ്ങളും ആസൂത്രണത്തിന്റെ ഭാഗമായി കടന്നുവരണമെന്ന് മന്ത്രി ഒ.ജെ.ജനീഷ്. സംസ്ഥാന ആസൂത്രണ ബോർഡിന്റെ നേതൃത്വത്തിൽ നടന്ന പതിനഞ്ചാം പഞ്ചവത്സര പദ്ധതി അഭിപ്രായ രൂപീകരണ ജില്ലാതല യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയുടെ പൊതുവായ വികസനകാര്യങ്ങൾ സംബന്ധിച്ച് ഏകോപനത്തോടെ ശാസ്ത്രീയമായി മുന്നോട്ടുപോകേണ്ട സാഹചര്യമാണുള്ളത്. താത്കാലികമായ കാര്യങ്ങളെ മുൻനിറുത്തിയല്ലാതെ ദീർഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികൾ തയ്യാറാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ അദ്ധ്യക്ഷനായി. സംസ്ഥാന ആസൂത്രണ ബോർഡ് അംഗം ശ്രീധർ രാധാകൃഷ്ണൻ ആമുഖപ്രഭാഷണം നടത്തി. രാജൻ ജെ.പല്ലൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, സംസ്ഥാന ആസൂത്രണ ബോർഡ് അംഗം വരുൺ സന്തോഷ്, സംസ്ഥാന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് അനിൽ അക്കര, ചേംബർ ഒഫ് മുനിസിപ്പൽ ചെയർപേഴ്‌സൺ ചെയർമാൻ എം.പി.ജാക്‌സൺ തുടങ്ങിയവർ സംസാരിച്ചു. ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ സ്വാഗതവും ജില്ലാ പ്ലാനിംഗ് ഓഫീസർ എ.ഡി.ജോസഫ് നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL