
ചെറുതുരുത്തി: നിർമ്മാണ മേഖലയിലെ എൻജിനീയർമാരുടെയും സൂപ്പർവൈസർമാരുടെയും സംഘടനയായ ലെൻസ്ഫെഡ് തൃശൂർ ജില്ലാ നോർത്ത് ഏരിയയുടെ 15-ാമത് വാർഷിക കൺവെൻഷൻ കലാമണ്ഡലത്തിൽ നടന്നു.
രാവിലെ സംഘടനയുടെ പതാക ഉയർത്തലോടെ പരിപാടികൾക്ക് തുടക്കമായി. ഏരിയാ പ്രസിഡന്റ് സജിത മേനോൻ പതാക ഉയർത്തിയശേഷം തുടർന്ന് നടന്ന കൺവെൻഷനിൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചാൻസലർ പ്രൊഫ.ബി. അനന്തകൃഷ്ണൻ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. വള്ളത്തോൾ നഗർ പഞ്ചായത്ത് പ്രസിഡന്റ് സ്മിത ഹരി, കലാമണ്ഡലം രജിസ്ട്രാർ ഡോ.ബി.രാജേഷ് കുമാർ എന്നിവർ മുഖ്യാതിഥികളായി. സംസ്ഥാന പ്രസിഡന്റ് ഒ.വി.ജയചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി സുഹാസ് ടി.കോലഴി, ഏരിയാ സെക്രട്ടറി കെ.എസ്.മണികണ്ഠൻ, ട്രഷറർ കെ.ബിന്ദു, വി.യു. സുമേഷ്, ഇ.ജെ. ഷാജു,പി. വിനോദ്, ലിജോ ജോർജ്, ഷഹബാസ്,സോമസുന്ദരൻ,എൻ.സുരേഷ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |