
തൃശൂർ: എൻ.ജി.ഒ.അസോസിയേഷന്റെ 52-ാം സ്ഥാപകദിനം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്നു. ജില്ലാ കമ്മിറ്റി ഓഫീസായ ഇന്ദിരാ ഭവനിൽ ജില്ലാ പ്രസിഡന്റ് സന്തോഷ് തോമസ് പതാക ഉയർത്തി. സംസ്ഥാന സെക്രട്ടറി ഡെയ്സൻ എം.ഒ.സ്ഥാപകദിന സന്ദേശം നൽകി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി.ജി.രഞ്ജിത്ത്, ഇ.എസ്.ഗിരിജ, സി.എൻ. സിമി, ജില്ലാ സെക്രട്ടറി വി.യൂനസ്, ട്രഷറർ ലിജോ എം.ലാസർ, സംസ്ഥാന കമ്മിറ്റി അംഗം ഐ.ബി.മനോജ്, ജില്ലാ ഭാരവാഹികളായ ഐ.വി.സെബാസ്റ്റ്യൻ, ജോൺലി മാത്യു, അരുൺ സി.ജയിംസ്, വി.ആർ.രാജേഷ്, വി.ജസ്റ്റിൻ പോൾ തുടങ്ങിയവർ സംസാരിച്ചു. തൃശൂർ താലൂക്ക് ഓഫീസിന് മുൻപിൽ ടൗൺ ബ്രാഞ്ച് പ്രസിഡന്റ് മൃദുൽ ചന്ദ്രനും സിവിൽ സ്റ്റേഷന് മുന്നിൽ അയ്യന്തോൾ ബ്രാഞ്ച് പ്രസിഡന്റ് വി.ജെ.വിനോജും പതാക ഉയർത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |