SignIn
Kerala Kaumudi Online
Thursday, 29 October 2026 5.45 AM IST

റോളർ ഹോക്കി, ഇൻലൈൻ ഹോക്കി മത്സരങ്ങൾ

photo

തൃശൂർ: സംസ്ഥാന റോളർ സ്‌കേറ്റിംഗ് ചാമ്പ്യൻഷിപ്പ് 2026ന്റെ ഭാഗമായി റോളർ ഹോക്കി, ഇൻലൈൻ ഹോക്കി മത്സരങ്ങൾ 30 മുതൽ നവംബർ മൂന്ന് വരെ മാള ഹോളി ഗ്രേസ് അക്കാഡമിയിൽ നടക്കും. 30 ന് ഉച്ചയ്ക്കുശേഷം രണ്ടിന് സനീഷ് കുമാർ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. കേരള റോളർ സ്‌കേറ്റിംഗ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന മത്സരങ്ങളിൽ 650ലധികം കായികതാരങ്ങൾ പങ്കെടുക്കും. 64ാം ദേശീയ റോളർ സ്‌കേറ്റിംഗ് ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിക്കുന്ന റോളർ ഹോക്കി, ഇൻലൈൻ ഹോക്കി ടീമുകളെ സംസ്ഥാന ചാമ്പ്യൻഷിപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കും. ക്രിസ്റ്റഫർ സണ്ണിയെ അനുമോദിക്കും. വാർത്താസമ്മേളനത്തിൽ എം.ബി. റോയ്, എ.ടി. റോബിൻസൺ, കെ.വി. അക്ഷയ് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL