അഞ്ചാലുംമൂട്: കടയിൽ പോയി മടങ്ങുകയായിരുന്ന എട്ടു വയസുകാരനെ അഞ്ചോളം തെരുവുനായ്ക്കൾ കൂട്ടത്തോടെ ഓടിച്ചു. കുട്ടി കടയുടമയുടെ വീട്ടിലേക്ക് ഓടിക്കയറിയതിനാൽ കടിയേൽക്കാതെ രക്ഷപ്പെട്ടു.
തൃക്കരുവ പോച്ചയിൽ വീട്ടിൽ അമീർ ഖാന്റെ മകൻ അർമാൻ അമീറാണ് നായ്ക്കളുടെ ആക്രമണത്തിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. വീടിനടുത്തുള്ള കടയിൽനിന്ന് മടങ്ങുമ്പോൾ നായ്ക്കൾ പിന്നാലെ പാഞ്ഞടുക്കുകയായിരുന്നു. പള്ളിമുക്ക്, കാഞ്ഞാവെളി ഉൾപ്പെടെ തൃക്കരുവയുടെ വിവിധ ഭാഗങ്ങളിൽ തെരുവുനായ ശല്യം രൂക്ഷമാണ്. കഴിഞ്ഞ മേയിൽ 94 വയസുകാരി ഉൾപ്പെടെ 14 പേരെ തെരുവുനായ ആക്രമിച്ചിരുന്നു. ആക്രമിച്ച നായയ്ക്ക് പിന്നീട് പേവിഷബാധ സ്ഥിരീകരിക്കുകയും ചെയ്തു. തെരുവുനായ ശല്യത്തിന് അടിയന്തര പരിഹാരം കാണാൻ തൃക്കരുവ പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |