SignIn
Kerala Kaumudi Online
Thursday, 29 October 2026 5.45 AM IST

പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

guinnes-adoor
അസോസിയേഷൻ ഒഫ് ഗിന്നസ് റെക്കാഡ് ഹോൾഡേഴ്‌സ് (ആഗ്രഹ് ) സംസ്ഥാന ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട ഗിന്നസ് സത്താർ ആദൂർ.

തൃശൂർ: വ്യക്തിഗത ഇനത്തിൽ ഗിന്നസ് ലോക റെക്കാഡ് നേടിയവരുടെ സംഘടനയായ 'അസോസിയേഷൻ ഓഫ് ഗിന്നസ് റെക്കോർഡ് ഹോൾഡേഴ്‌സ്' 2026 2029 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സംവിധായകൻ ബ്ലെസി, ഗിന്നസ് പക്രു, ശില്പി കാനായി കുഞ്ഞിരാമൻ എന്നിവരാണ് സംഘടനയുടെ രക്ഷാധികാരികൾ. സത്താർ ആദൂർ ചെയർമാനായും, ഡോ. സുനിൽ ജോസഫ് പ്രസിഡന്റായും, പ്രിജേഷ് കണ്ണൻ സെക്രട്ടറിയായും, ഡോ. തോമസ് ജോർജ് ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റുമാരായി ഡോ. എം. മാടസാമി, ലത കള്ളിവയൽ, ലിഷിത രതീഷ്, ജോയിന്റ് സെക്രട്ടറിമാരായി സുധീഷ് പയ്യോളി , ലേഖ രാധാകൃഷ്ണൻ എന്നിവരെയും തിരഞ്ഞെടുത്തു. അരവിന്ദ് വട്ടപ്പാറ കോ- ഓർഡിനേറ്ററായും, നവനീത് മുരളീധരൻ സ്റ്റുഡന്റ് കോ- ഓർഡിനേറ്ററായും ചുമതലയേറ്റു. തൃശൂർ ജില്ലാ കോ- ഓർഡിനേറ്ററായി വിൻസെന്റ് പള്ളിയേക്കലിനെയും തിരഞ്ഞെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL