തൃശൂർ: എസ്.ഐ.ആറിന്റെ പേരിൽ വോട്ട് ചോരിയിലൂടെ തിരഞ്ഞെടുപ്പും ജനാധിപത്യവും പൗരത്വവും നിഷേധിക്കുന്ന നിലപാടിൽ പ്രതിഷേധിച്ച് 30 ന് തൃശൂരിൽ മതേതര ജനാധിപത്യ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ പരിപാടി സംഘടിപ്പിക്കും. വൈകീട്ട് നാലിന് സി.എം.എസ് സ്‌കൂൾ പരിസരത്തു നിന്നും ആരംഭിക്കുന്ന സമരറാലിയോടെയാണ് പരിപാടി തുടക്കം കുറിക്കുന്നത്. സാഹിത്യ അക്കാഡമി പരിസരത്ത് അവസാനിക്കും. രാത്രി 10 വരെ അക്കാഡമി ബഷീർ വേദിയിൽ കലാ, സാംസ്‌കാരിക പ്രതിഷേധ പരിപാടികൾ അരങ്ങേറും. കെ. സച്ചിദാനന്ദൻ, വൈശാഖൻ, സാറാജോസഫ്, കെ.ജി. ശങ്കരപിള്ള, കെ.വി.രാമകൃഷ്ണൻ, കൽപ്പറ്റ നാരായണൻ, അശോകൻ ചെരുവിൽ, എം.പി.സുരേന്ദ്രൻ, കമൽ, റിമ കല്ലിങ്കൽ, മാർട്ടിൻ ഊരാളി, ഇർഷാദ് അലി, പ്രിയനന്ദനൻ, ടി.ഡി.രാമകൃഷ്ണൻ, ഹരിനാരായണൻ, ഇ.സന്തോഷ് കുമാർ, ഹരിത സാവിത്രി, റിയാസ് കോമു, അൻവർ അലി, പി.എൻ.ഗോപീകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |