
തൃശൂർ: പഞ്ചാബിലെ പട്യാലയിൽ നടന്ന ദേശീയ സി.ബി.എസ്.ഇ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ അണ്ടർ 19 പെൺകുട്ടികളുടെ ലോംഗ് ജംമ്പിൽ സ്വർണ മെഡൽ നേടിയ ദേവമാതാ സി.ബി.എസ്.ഇ. പ്ലസ് വൺ വിദ്യാർത്ഥിനി മിത്ര ലക്ഷ്മിക്ക് പാട്ടുരായ്ക്കൽ ഡിവിഷൻ കോൺഗ്രസ് കമ്മിറ്റിയുടെ ആദരം. ഡി.സി.സി. പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് ഉദ്ഘാടനം ചെയ്തു. പാട്ടുരായ്ക്കൽ ഡിവിഷൻ പ്രസിഡന്റ് വി. ജയപ്രകാശ് അദ്ധ്യക്ഷനായി. മിത്ര ലക്ഷ്മിയുടെ കോച്ച് അനൂപ് കുമാറിനെ പൊന്നാടയണിയിച്ച് ആദരിച്ചു.കെ.പി.സി.സി. സെക്രട്ടറി ജോൺ ഡാനിയൽ, ഡി.സി.സി സെക്രട്ടറി പി. ശിവശങ്കരൻ, കെ.പി. രാധാകൃഷ്ണൻ, ആശിഷ് മൂത്തേടത്ത്,സ്മിനി ഷീജോ , കെ.ആർ. ഷണ്മുഖൻ, കെ.വി. ബൈജു, കെ.ആർ. ചന്ദ്രൻ, ശിവപ്രിയ വി. തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |