പുതുക്കാട്: സർവീസ് റോഡിലെ കാന നിർമ്മാണത്തിനായി മണ്ണ് കോരുന്നതിനിടെ വൈദ്യുതിത്തൂൺ ചെരിഞ്ഞതോടെ ദേശീയപാതയിൽ അര മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. ദേശീയപാതയ്ക്ക് കുറുകെയുള്ള വൈദ്യുതി ലൈനിലെ കമ്പികൾ റോഡിലേക്ക് താഴ്ന്നതാണ് ഗതാഗതം തടസപ്പെടാൻ കാരണം. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെ കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിന് സമീപമായിരുന്നു സംഭവം. വിവരമറിഞ്ഞെത്തിയ കെ.എസ്.ഇ.ബി. ജീവനക്കാർ വൈദ്യുതിബന്ധം വിച്ഛേദിച്ചശേഷം കമ്പികൾ മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
മണ്ണുമാന്തിയന്ത്രത്തിന്റെ സഹായത്തോടെ ഓപ്പറേറ്റർ വൈദ്യുതിത്തൂൺ താങ്ങിനിറുത്തിയതിനാൽ കമ്പികൾ വാഹനങ്ങൾക്കുമുകളിലേക്ക് പതിച്ച് അപകടമുണ്ടാകുന്നത് ഒഴിവായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |