SignIn
Kerala Kaumudi Online
Thursday, 29 October 2026 4.04 AM IST

വയോധികയെ ആക്രമിച്ച് ആഭരണങ്ങൾ കവർന്ന പ്രതി പിടിയിൽ

sh
ഷാജി

വാടാനപ്പിള്ളി: തളിക്കുളത്ത് വയോധികയെ ആക്രമിച്ച് സ്വർണവളകളും മറ്റ് ആഭരണങ്ങളും കവർന്ന കേസിലെ പ്രതിയെ വാടാനപ്പിള്ളി പൊലീസ് അറസ്റ്റ് ചെയ്തു. വാടാനപ്പിള്ളി പട്ടിലങ്ങാടി സ്വദേശി മേലെപുത്തൻവീട്ടിൽ ഷാജിയാണ് (49) തൃശൂർ ഈസ്റ്റ് പൊലീസിന്റെ സഹായത്തോടെ പിടിയിലായത്. മോഷണമുതൽ വിറ്റുകിട്ടിയ 1,70,500 രൂപയും പ്രതിയിൽ നിന്ന് കണ്ടെടുത്തു. തളിക്കുളം തമ്പാൻകടവ് വലിയകത്ത് വീട്ടിൽ ശങ്കരന്റെ ഭാര്യ മാധവിയാണ് (78) കവർച്ചയ്ക്കിരയായത്. മുൻപ് മരം മുറിക്കുന്നതിനായി ഇവരുടെ വീട്ടിലെത്തിയിരുന്ന ഷാജി പരിചയം മുതലെടുത്താണ് കൃത്യം നടത്തിയത്. ഒക്ടോബർ 19ന് രാവിലെ 10.30ന് വീട്ടിലെത്തിയ പ്രതി, മരം മുറിക്കുന്നതിനിടെ പൊട്ടിയ പൈപ്പ് നന്നാക്കാനെന്ന വ്യാജേന മാധവിയെക്കൊണ്ട് വീടിന്റെ പടിഞ്ഞാറുഭാഗത്തെ വാതിൽ തുറപ്പിച്ചു. അകത്തുകയറിയയുടൻ ഇയാൾ വയോധികയുടെ കഴുത്തിൽ പിടിച്ച് ഞെരുക്കുകയും നെഞ്ചിൽ ക്രൂരമായി ഇടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. തുടർന്ന് ഇടതുകൈയിലെ രണ്ട് സ്വർണവളകൾ, നാല് റോൾഡ് ഗോൾഡ് വളകൾ, രണ്ട് കമ്മലുകൾ, ഒരു മോതിരം എന്നിവ കവർന്ന് രക്ഷപ്പെടുകയായിരുന്നു.

കൊടുങ്ങല്ലൂർ ഡിവെെ.എസ്.പി ആർ.രതീഷ് കുമാർ, വലപ്പാട് ഇൻസ്‌പെക്ടർ പത്മരാജൻ, വാടാനപ്പിള്ളി എസ്.എച്ച്.ഒ അവിനാഷ്കുമാർ, എസ്.ഐ ഉമേഷ്, ജി.എസ്.ഐ എം.കെ.അസീസ്, എ.എസ്.ഐ മിഥുൻ കൃഷ്ണ, സീനിയർ സി.പി.ഒ നിബിൻ, തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സി.പി.ഒമാരായ സൂരജ്, ശരത്, അവിനാഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ വലയിലാക്കിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL