
തൃശൂർ: ആൾ കേരള ഓട്ടോ കൺസൾട്ടന്റ്സ് ഓർഗനൈസേഷൻ (ഐ.എൻ.ടി.യു.സി) ജില്ലാ പ്രതിനിധി യോഗം ഡി.സി.സി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് ഉദ്ഘാടനം ചെയ്തു. അംഗങ്ങൾക്കുള്ള ഐ.ഡി. കാർഡ് വിതരണവും സീനിയർ കൺസൾട്ടന്റ് തിമോത്തിയെ പൊന്നാടയണിയിച്ച് ആദരിക്കലും നടന്നു. ജില്ലാ വൈസ് പ്രസിഡന്റ് സി.വി. സുഭാഷ് അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി വിജയൻ പുളുക്കുഴി സംഘടനാ വിഷയങ്ങൾ വിശദീകരിച്ചു. യോഗത്തിൽ സംഘടനയുടെ പുതിയ ജില്ലാ പ്രസിഡന്റായി കെ.എസ്. ചന്ദ്രാനന്ദനെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു. ജില്ലാ ജനറൽ സെക്രട്ടറി എ.ടി. ജയിംസ്, വി.ആർ. സുരേഷ്കുമാർ കെ.എസ്. ചന്ദ്രാനന്ദൻ, സി.ഡി. ജയിംസ്, ഷമീർ, തോമസ് അലക്സ്, സി.എൽ. ടെന്നി, ജിജോ കെ. ജോൺ, രാധിക തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |